കേരളം

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; ഒക്ടോബര്‍ 11ന് കൂട്ട അവധി; നാളെ പ്രതിഷേധദിനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. അന്നേദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. നാളെ പ്രതിഷേധദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. 

വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു.  ജനുവരിയില്‍ നല്‍കിയ ഉറപ്പ്് എട്ടുമാസമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം. 

സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ പതിനൊന്നാം തീയതി കൂട്ട അവധിയെടുത്ത് പ്രതിഷേധത്തിനുളള നോട്ടീസ് നല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. നാളെ ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനമുണ്ടായില്ലെങ്കില്‍ ഒരുമാസത്തിന് ശേഷം കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍