കേരളം

'ഗവര്‍ണര്‍ മഹാരാജാവല്ല; കേന്ദ്രത്തിന്റെ ഏജന്റ്'; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് കാനം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സ്ഥാനം മറന്നാണ് ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ സര്‍ക്കാരിന്റെ അധിപനല്ല. കേന്ദ്രത്തിന്റെ ഏജന്റാണ് എന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനയുള്ള രാജ്യമാണിത്. അതനുസരിച്ചേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകൂ. എന്തൊക്കെയോ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ ഭാവിക്കുയാണ്. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങളൊന്നും അദ്ദേഹത്തിന്റെ കൈവശമില്ല.- കാനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായിആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ഗവര്‍ണറെ കടന്നാക്രമിച്ചത്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ?ഗവര്‍ണര്‍ തുറന്നടിച്ചു.

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെ വാഴ്‌സിറ്റിയില്‍ തുടരാന്‍ അനുവദിക്കില്ല. വാഴ്‌സിറ്റികള്‍ ജനങ്ങളുടേതാണ് അല്ലാതെ കുറച്ചു കാലം ഭരണത്തിലിരിക്കുന്നവരുടേതല്ല.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂരില്‍ വച്ച് തനിക്കെതിരെ വധശ്രമം ഉണ്ടായി. കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ആരാണ് പൊലീസിനെ തടഞ്ഞത്? ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് എത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി