കേരളം

അലക്ഷ്യമായി കമാനം മറിച്ചിട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്: പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അലക്ഷ്യമായി ആര്‍ച്ച് ആര്‍ച്ച് റോഡിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്ലബ് ഭാരവാഹികള്‍ക്കും കമാനം സ്ഥാപിച്ചവര്‍ക്കുമെതിരെയാണ് കേസെടുത്തത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. 

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ ആര്‍ച്ച് റോഡിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരായ പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്.

വാഹനം തടസ്സപ്പെടുത്തുകയോ, മുന്നറിയിപ്പു നല്‍കുകയോ ചെയ്യാതെ ആര്‍ച്ച് അലക്ഷ്യമായി അഴിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമായത്. ലേഖയുടേയും മകളുടേയും ദേഹത്തേക്ക് ആര്‍ച്ച് പതിക്കുകയായിരുന്നു. അപകടത്തില്‍ ലേഖയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റു.

ലേഖയുടെ ചുണ്ടു മുതല്‍ താടി വരെ സാരമായി പരിക്കേറ്റു. ശ്വാസകോശത്തിനും കഴുത്തിനും ചതവു പറ്റി. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകളുടെ നെറ്റിക്കും മൂക്കിനും പൊട്ടലുമുണ്ട്. സംഭവം നടന്ന അന്ന് വിവരം പൊലീസിനെ അറിയിച്ചിരുന്നു. പിന്നീട് 14ാം തീയതി രേഖമൂലം പരാതി നല്‍കിയിട്ടും നെയ്യാറ്റിന്‍കര പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ലേഖയുടെ കുടുംബം ആരോപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്