കേരളം

പേവിഷ ലക്ഷണങ്ങളോടെ തെരുവുനായ വീട്ടുവളപ്പില്‍; ഗേറ്റ് പുറത്തുനിന്ന് പൂട്ടി അകത്താക്കി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  പേവിഷ ലക്ഷണങ്ങളോടെ എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു. വീട്ടുവളപ്പില്‍ എത്തിയ തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, പുറത്തുപോകാന്‍ കഴിയാത്തവിധം നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. പത്തനംതിട്ട- പന്തളം പാതയില്‍ റോഡരികിലുള്ള വീട്ടിലേക്ക് രാവിലെ പത്തുമണിയോടെയാണ് തെരുവുനായ എത്തിയത്. ഇവിടെ പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളത്.

തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ തന്ത്രപൂര്‍വ്വം നായയെ വീട്ടുവളപ്പിലിട്ട് പൂട്ടുകയായിരുന്നു. ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതോടെ, നായയ്ക്ക് പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നായ പിടിത്തക്കാരനെ വിളിച്ചുവരുത്തി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്