കേരളം

ബാലരാമപുരത്ത് വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 158 കോടി രൂപയുടെ മയക്കുമരുന്ന്; രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ആഫ്രിക്കയിൽ നിന്ന് എത്തിച്ച ഹെറോയിന്‍ ആണ് ഇത്. 

സംഭവത്തിൽ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹരാരെയിൽ നിന്നും ഹെറോയിൻ മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. 

നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂനിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുൻപാണ് ഇവർ താമസം തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ