കേരളം

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ മിണ്ടാതിരുന്നു; മലയാളി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ലെന്ന് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടും മാധ്യമങ്ങള്‍ എതിര്‍ത്തില്ല. ഹിന്ദി ഇംഗ്ലീഷ്, മാധ്യമങ്ങളെ പ്രത്യേകം കാണുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം

മലയാളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മൗനം പാലിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്. 

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹി കേരള ഹൗസില്‍ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഗവര്‍ണര്‍ പ്രത്യേകം സമയം നല്‍കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു