കേരളം

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: തടങ്കലിൽ 368 പേർ; 157 കേസ്, ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയ - സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. സംസ്ഥാനത്ത് 368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പൊലീസ് അറിയിച്ചു. 

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റ​ർ ചെയ്തത്. 28 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഏറ്റവു കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിലാണ്. 87 പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ കരുതൽ തടങ്കലിലായത്. 118 പേരാണ് കരുതൽ തടങ്കലിൽ ഉണ്ടായിരുന്നത്. 

ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്ന ക്രമത്തിൽ

തിരുവനന്തപുരം സിറ്റി - 12, 11, 3
തിരുവനന്തപുരം റൂറൽ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറൽ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറൽ - 10, 3, 3
തൃശൂർ സിറ്റി - 6, 0, 2
തൃശൂർ റൂറൽ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറൽ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂർ സിറ്റി - 28, 1, 49
കണ്ണൂർ റൂറൽ - 2, 1, 2
കാസർഗോഡ് - 6, 6, 28

സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഏറ്റവുമധികം ആക്രമണം നടന്നത്. 51  ബസുകളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്. ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായും കെഎസ്ആർടിസി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി