കേരളം

അരിക്കൊമ്പന്‍: ചീഫ് ജസ്റ്റിസിന് പരാതിയുമായി കര്‍ഷകസംഘടനകള്‍; വിദഗ്ധസമിതി നാളെ ചിന്നക്കനാലില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കേസ് ഉടനടി   പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം.അടിയന്തരമായി രാത്രിയില്‍ പരിഗണിച്ചതില്‍ നിയമ വിരുദ്ധത ഉണ്ടെങ്കില്‍ നടപടിയെടുക്കണം എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. കേസില്‍ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടും.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറുപതോളം സംഘടനകളാണ് പരാതിയുമായി ചീഫ് ജസ്റ്റിസിനെ സമീപിക്കാനൊരുങ്ങുന്നത്. അഞ്ചാം തിയതി രാവിലെ ചീഫ് ജസ്റ്റിസിന് നേരിട്ട് പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പനെ പിടികൂടാത്ത നടപടിയില്‍ സിങ്കുകണ്ടം, പൂപ്പാറ പ്രദേശങ്ങളില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. 

അതിനിടെ അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നേക്കും. വിദഗ്ധ സമിതിയിലെ നാലുപേര്‍ നാളെ ചിന്നക്കനാല്‍, ശാന്തന്‍പാറ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാട്ടുകാരുടെ പരാതി കേള്‍ക്കും. അരിക്കൊമ്പനെ വേറെ ഏതെങ്കിലും വനത്തിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഈ മാസം അഞ്ചിനാണ് അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല