കേരളം

കണ്ണൂരില്‍ എന്‍ഐഎ സംഘം; തീവയ്പ്പുണ്ടായ രണ്ടു ബോഗികള്‍ പരിശോധിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനിലെ യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധനയ്ക്ക് എത്തി. തീവയ്പ്പ് സംഭവം അരങ്ങേറിയ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി-1, ഡി- 2 ബോഗികളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്. 

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലാണ് ഈ രണ്ടു ബോഗികളും നിര്‍ത്തിയിട്ടിരിക്കുന്നത്. ചൊവ്വാഴ്ച കണ്ണൂരിലെത്തിയ മൂന്നംഗ എന്‍ഐഎ സംഘം ഈ രണ്ട് ബോഗികളും വിശദമായി പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ആര്‍പിഎഫ് ദക്ഷിണ റെയില്‍വേ സോണല്‍ ഐ ജി ഈശ്വരറാവുവും പരിശോധന നടത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ ഈശ്വരറാവു, റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ വ്യാപക അന്വേഷണം നടക്കുന്നതായാണ് വിവരം. പ്രതി നോയിഡ സ്വദേശിയാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശില്‍ അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല