കേരളം

പുതിയ കാര്‍ വാങ്ങാനായി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചു; കൊച്ചിയില്‍ എംബിഎക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചേരാനെല്ലൂരില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരന്‍ അറസ്റ്റില്‍. മാഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനാണ് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ മൂന്ന് മണിയോയോടെയാണ് ഇയാള്‍ വീട്ടമ്മയുടെ മാല കവര്‍ന്നത്. ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചെറിയ ഇടവഴിയിലൂടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സോബിന്‍ പിന്തുടര്‍ന്നെത്തി മാല മോഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തില്‍ പ്രതിയെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടി. പുതിയ കാര്‍ വാങ്ങാനായി പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നേരത്തെ സോബിന്‍ പലയിടങ്ങളിലും ജോലി ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും മോഷണം നടത്താന്‍ കാരണമായതായി പ്രതി പൊലീസിനോട് പറഞ്ഞു.

മോഷണം നടത്താന്‍ സോബിന്‍ എത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ബൈക്കിന്റെ നമ്പറില്‍ സോബിന്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് സ്ഥലത്തെത്തിയതെന്ന് സോബിന്‍ പൊലീസിനോട് പറഞ്ഞു. മാല പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട് വീണ്ടും നടത്തിയ ശ്രമത്തിലാണ് മാല കിട്ടിയതെന്നും സോബിന്‍
പൊലീസിനോട്‌ പറഞ്ഞു.  വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ സോബിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്‌. മാല പൊട്ടിച്ച് ശേഷം നേരെ ബാങ്കിലെത്തി പണയം വെക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്