കേരളം

ഷാറൂഖ് വാങ്ങിയത് നാലു ലിറ്റര്‍ പെട്രോള്‍, ഷൊര്‍ണൂര്‍ സ്‌റ്റേഷന് തൊട്ടടുത്ത പമ്പ് ഒഴിവാക്കി; ചോദ്യം ചെയ്യല്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി നാലു ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത പമ്പ് ഒഴിവാക്കി കുറച്ചുമാറിയുള്ള പമ്പില്‍ നിന്നാണ് ഇന്ധനം വാങ്ങിയത്. പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.

രണ്ടു കാനുകളിലായാണ് ഷാറൂഖ് നാല് ലീറ്റര്‍ പെട്രോള്‍ വാങ്ങിയത്. ഓട്ടോയിലാണ് പമ്പിലേക്കു വന്നത് എന്നാണ് സൂചന. പെട്രോള്‍ വാങ്ങി തിരിച്ചെത്തിയ ഷാറൂഖ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കയറുകയായിരുന്നു.

ഷാറുഖ് കേരളത്തിലെത്തിയത് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്ന് കയറി ഷൊര്‍ണൂരില്‍ ഇറങ്ങുകയായിരുന്നു. 

ഷാറൂഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചേവായൂര്‍ മാലൂര്‍കുന്ന് പൊലീസ് ക്യാംപില്‍ ആണ് ചോദ്യം ചെയ്യല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ