കേരളം

രണ്ടുപേർ മരിച്ച വാഹനാപകടക്കേസിൽ ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ ( കുഞ്ഞുമാണി) നെ പൊലീസ് അറസ്റ്റ് ചെയ്തു.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാണിയെ പൊലീസ്  ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.

മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ മാത്യു ജോണ്‍(ജിസ്35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. 

ഇവരുടെ സ്കൂട്ടർ മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് സ്കൂട്ടർ പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു.

അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. കാര്‍ ഡ്രൈവറുടെ പേരു പോലും രേഖപ്പെടുത്താതെയാണ്  പൊലീസ് എഫ്‌ഐആര്‍ ഇട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ജോസ് കെ മാണിയുടെ മകനെ പ്രതി ചേര്‍ത്തത്. 

തുടര്‍ന്ന് വാഹനാപകടത്തില്‍ ജോസ് കെ മാണിയുടെ മകന്‍ 19 കാരനായ കെ എം മാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതിനുശേഷം വിദ്യാര്‍ത്ഥിയായ കെ എം മാണിയെ ജാമ്യത്തില്‍ വിട്ടുവെന്ന് പൊലീസ് പറയുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

കത്തും ഫോമില്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് ഇല്ലാതെ ഡല്‍ഹി; ബംഗളൂരു ബ്ലോക്ക്ബസ്റ്റര്‍!

എംഎൽഎയുടെ വീട്ടിലെത്തി അല്ലു അർജുൻ, തടിച്ചുകൂടി ആരാധകർ; താരത്തിനെതിരെ കേസ്

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം