കേരളം

രാത്രി പത്തുമണിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തണം; ഉത്തരവുമായി കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാത്രി സമയങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയും, സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്താന്‍ ഉത്തരവ്. സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കി എല്ലാ തരം ബസുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് സിഎംഡി അറിയിച്ചു.

കെഎസ്ആര്‍ടിസി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്


കെഎസ്ആര്‍ടിസി ബസുകളില്‍ രാത്രി സമയങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയും, സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്/ സ്റ്റോപ്പുകളില്‍ അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് 16 മിന്നല്‍ ബസ്സുകള്‍ ഒഴികെ എല്ലാതരം ബസുകളും നിര്‍ത്തുവാന്‍  സിഎംഡി ഉത്തരവിട്ടു.  
  
സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തു നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി സിഎംഡി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് ദുരുപയോഗം ചെയ്യുകയും സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ അടക്കം എല്ലായിടത്തും നിര്‍ത്തണം എന്ന ആവശ്യം വ്യാപകമായി   വരുകയും ചെയ്തതിനാല്‍ ഇത് ദിര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ബസ്സുകള്‍ താമസിക്കുന്ന സാഹചര്യവും ദീര്‍ഘദൂര  യാത്രക്കാര്‍ ഗടഞഠഇ സൂപ്പര്‍ ക്ലാസുകളെ ഉപേക്ഷിക്കുന്ന സാഹചര്യം  ഉണ്ടായതിന്റെ ഭാഗമായി പ്രസ്തുത സൗകര്യം സൂപ്പര്‍ ക്ലാസ്  സര്‍വീസുകളില്‍ മാത്രം നിര്‍ത്തല്‍ ചെയ്തിരുന്നു.

എന്നാല്‍ രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും    സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഒറ്റക്ക് സ്ത്രീകളെ ഇറക്കിവിടുന്നത് ഒഴിവാക്കുന്നതിനുമായി  ബഹു: ഗതാഗത വകുപ്പുമന്ത്രി അഡ്വ:ആന്റണി രാജു വിന്റെ  നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍  ഉത്തരവിറക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു