കേരളം

25ലക്ഷം രൂപ ബിസിനസ്സ് ലോൺ തരാമെന്ന് പറഞ്ഞ് പരസ്യം, പണം തട്ടി; തൃശൂർ സ്വ​​ദേശി പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ബിസിനസ്സ് ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഫേയ്സ്ബുക്ക്‌ വഴി 25,00,000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്ന് 1,35,000 രൂപ കൈക്കലാക്കിയെന്നാണ് കേസ്. തൃശൂർ സ്വ​​ദേശിയായ 41കാരൻ ഷബീർ അലി ആണ് തൃശ്ശൂരിലെ ഒരു ഫ്ലാറ്റിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടു ഫോണിൽ ബന്ധപ്പെടുകയായിരുന്നു പരാതിക്കാർ. ഇവരെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും ആദ്യ പലിശ ആയി 1,35000  രൂപ അടച്ചാൽ മാത്രമേ ലോൺ ലഭിക്കുകയുള്ളു എന്ന് പറയുകയും ചെയ്തു. ഇതനുസരിച്ച് പരാതിക്കാരൻ നീലംപേരൂർ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു. പണം നൽകിയതിന് ശേഷം പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. ഉടനെ കൈനടി പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ഒളിവിൽ കഴിയുന്നതിനിടയിൽ പ്രതി രഹസ്യമായി ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് അറസ്റ്റിൽ എത്തിയത്. പ്രതിയുടെ പേരിൽ കൊടകര, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര തുടങ്ങിയ സ്റ്റേഷനുകളിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍