കേരളം

ശബരിമല വിമാനത്താവളത്തിനു സൈറ്റ് ക്ലിയറന്‍സ്; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പ് സൈറ്റ് ക്ലിയറന്‍സ് നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വിനോദസഞ്ചാരത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് ആത്മീയ ടൂറിസത്തെ സംബന്ധിച്ച് വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. 

വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭൂമി നിര്‍മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് വ്യോമയാന മന്ത്രാലയം നല്‍കിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും (ഡിജിസിഎ) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഉന്നയിച്ച സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കിയതോടെയാണു ക്ലിയറന്‍സ് ലഭിച്ചത്. 

നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കലാണ് വിമാനത്താവള നിര്‍മാണത്തിന്റെ അടുത്തഘട്ടം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കല്‍, നിര്‍മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കല്‍, കണ്‍സല്‍റ്റന്‍സി നിയമനം എന്നിവയാണു തുടര്‍നടപടികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്