കേരളം

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുകൾക്ക് വിട!; ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടെ സ്മാർട്ട് കാർഡ്, നാളെ ഉ​ദ്ഘാടനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾ സ്മാർട്ടാകുന്നു. പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നൽകുന്ന രീതിക്ക് പകരം സ്മാർട്ട് കാർ‍ഡ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ നൽകുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസ് അവതരിപ്പിക്കാൻ പോകുന്നത്.
സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷാ ഫീച്ചറുകളാണ് കേരളം നൽകുന്ന പുതിയ ലൈസൻസ് കാർഡിൽ ഉണ്ടാവുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.  ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാർഡ് രൂപത്തിലാണ് നൽകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ