കേരളം

ആശുപത്രിയിലെ മരുന്നു കഴിച്ച് നവജാതശിശു ​ഗുരുതരാവസ്ഥയിൽ; അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടർ മർദ്ദിച്ചതായി പരാതി 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്വകാര്യ ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തിൽ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്കു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്നു നൽകിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാവിലെയോടെയാണ് കുഞ്ഞിന്റെ നില ഗുരുതരമായത്. തുടർന്നാണ് ഷുഹൈബ് ആശുപത്രിയിലെത്തിയത്. പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിലെത്തി ഡോക്ടറുമായി സംസാരിച്ചെങ്കിലും ഏതു മരുന്നാണ് നൽകിയതെന്നു പറയാൻ  ഡോക്ടർ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിന്റെ മുന്നിൽ വച്ചു  ഷുഹൈബിനെ ഡോക്ടറും മകനും ചേർന്നു മർദിച്ചെന്നാണു പരാതി. ഷുഹൈബ് മർദിച്ചെന്ന് ആരോപിച്ച് ഡോക്ടറും പരാതി നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെത്തിയ ഷുഹൈബിനെ പരിശോധിക്കാൻ ഡോക്ടർ താമസം വരുത്തിയെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു