കേരളം

ഇ-പോസ് യന്ത്രം പ്രവർത്തിക്കുന്നില്ല, റേഷൻ മുടങ്ങി; ജീവനക്കാരിയുടെ ചെകിടത്തടിച്ച് യുവാവ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷൻകടയിലെ ഇ-പോസ് യന്ത്രം പ്രവർത്തിക്കാത്തതിനെ തുടർന്ന് റേഷൻ മുടങ്ങിയതിൽ പ്രകോപിതനായ ഉപഭോക്താവ് കടയിലെ ജീവനക്കാരിയെ മർദിച്ചു. പൂവച്ചൽ പഞ്ചായത്തിലെ തേവൻകോട് എആർഡി 188 കടയിലെ ജീവനക്കാരി സുനിതയ്‌ക്കാണ് മർദനമേറ്റത്. ഇവർ കട്ടാക്കട സമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ തേവൻകോട് സ്വദേശി ദീപുവിനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്യു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കടയിൽ റേഷൻ വാങ്ങാനെത്തിയ ദീപുവിനോട് സെർവർ തകരാറിലായതിനാൽ ഇ-പോസ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ റേഷൻ നൽകാൻ കഴിയില്ലെന്നും പറഞ്ഞതിന് പിന്നാലെ പ്രകോപിതനായ ദീപു സുനിതയുടെ ചെകിടത്തടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ബോധം പോയ സുനിതയെ സമീപത്തെ കടക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

ഇതിന് ശേഷം ഇയാൾ വീണ്ടുമെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ‌സുനിതയുടെ ഭർത്താവ് എ രജിയുടെ ലൈസൻസിയിലുള്ള റേഷൻ കടയാണിത്. രാവിലെ മുതൽ ഇ പോസ് യന്ത്രം പ്രവർത്തിക്കാത്തതിനെ തുടർന്ന് വൈകുന്നേരം വരെ റേഷൻ നൽകുന്നത് മുടങ്ങിയിരുന്നു. ഇതേതുടർന്ന് പലരും റേഷൻകടക്കാരോട് കയർത്തു സംസാരിച്ചിരുന്നു. റേഷൻ കടയിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാട്ടാക്കട താലൂക്കിലെ മുഴുവൻ റേഷൻ കടകളും അടച്ചിടുമെന്ന് റേഷൻ വ്യാപാരികളുടെ സംഘടനകൾ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ