കേരളം

ബം​ഗളൂരുവിൽ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം; രണ്ടുപേർ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബം​ഗളൂരുവിൽ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരെ കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവർക്കൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി. ഇവരെ ബന്ധുക്കൾ‌ക്കൊപ്പം അയച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു പെൺവാണിഭസംഘം പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ