കേരളം

തൃശൂർപൂരത്തിന് ഇന്ന് വിളംബരം; വർണങ്ങൾ വിതറി സാമ്പിൾ വെടിക്കെട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പൂര ലഹരിയിലേക്ക് തൃശൂർ ന​ഗരം. തൃശൂർ പൂരത്തിന്റെ വിളംബരം ഇന്ന്. രാവിലെ 11 മണിയോടെ നെയ്ലക്കാവിലമ്മ തെക്കേ ​ഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാ​ഗതം ചെയ്യും. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റുക. നാളെയാണ് പൂരം. 

രാവിലെ ഏഴരയോടെ നെയ്തലക്കാവിൽ നിന്ന് നാ​ഗസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലിൽ എത്തു. അവിടെ നിന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ അകത്ത് പ്രവേശിക്കും. 

പിന്നീട് തെക്കേ ​ഗോപുര നട തുറക്കുന്ന് വിളംബരം. വൈകീട്ട് ഘടക പൂരങ്ങൾക്കും പാറമേക്കാവ്, തിരുവമ്പാടി വിഭാ​ഗങ്ങളുടേയും ആനകളുടെ ശാരീരിക പരിശോധന തേക്കിൻ‌കാട് മൈതാനിയിൽ നടക്കും. 

പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട് ഇന്നലെ അരങ്ങേറി. വരാനിരിക്കുന്ന വെടിക്കെട്ടിന്റെ വിളംബരമായി മാനത്ത് വർണങ്ങൾ വാരി വിതറിയാണ് ഇരു വിഭാ​ഗത്തിന്റേയും വെടിക്കെട്ട് അരങ്ങേറിയത്. പത്ത് മിനിറ്റിലേറെ നീണ്ടതായിരുന്നു സാമ്പിൾ. ആദ്യം തിരുവമ്പാടിയാണ് തുടങ്ങിയത്. പാറമേക്കാവ് വിഭാ​ഗം വർണ വിസ്മയങ്ങൾക്ക് വിരാമമിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്