കേരളം

വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അടിമാലിയില്‍ വാടകവീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറുകണ്ടത്തില്‍ ശ്രീദേവിയെ (27) യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. 

ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈന്‍ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

വാടക സംബന്ധിച്ച കാര്യത്തിനായി വീട്ടുടമ ശ്രീദേവിയെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് രാജീവ് ആ നമ്പറില്‍ തിരിച്ചു വിളിച്ചാണ് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പറഞ്ഞത്. വീട്ടുടമ വിവരം പൊലീസിനെ അറിയിച്ചു. 

ശ്രീദേവി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാള്‍ മുറിച്ചു രക്ഷപ്പെടുത്താന്‍ നോക്കിയെന്നും മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും രാജീവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു