കേരളം

കിടപ്പുമുറിയില്‍ അഴിച്ചുവച്ച അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശേരി ചിറക്കരയിലെ വീട്ടില്‍ മോഷണം. വജ്രവും സ്വര്‍ണവും അടക്കം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചിറക്കരയിലെ രേഷ്മ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. സേലം സ്വദേശി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. ഇന്നലെയാണ് കിടപ്പുമുറിയില്‍ അഴിച്ചുവച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയത്. വിജയലക്ഷ്മി ഇടയ്ക്കിടെ രേഷ്മയുടെ വീട്ടില്‍ ജോലിക്കായി എത്തുമായിരുന്നു. മോഷണം നടന്നതിന് പിന്നാലെ ആരെയാണ് സംശയമെന്ന് പൊലീസ് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ വിജയലക്ഷ്മിയുടെ പേര് പറയുകയായിരുന്നു. തുടര്‍ന്ന് വിജയലക്ഷ്മിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പാള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. 

പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ എരഞ്ഞോളിയിലെ ഒരു കടയുടെ പിറകില്‍ ബക്കറ്റില്‍ സോപ്പ് പെട്ടിക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ടെടുത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍