കേരളം

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ലിസ്റ്റ് മറ്റന്നാൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം തിങ്കൾ രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകിട്ട് നാല് മണി വരെ നടക്കും.  

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് പരിഗണിച്ചത്. അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.inൽ ലഭിക്കും. 

അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. ഇതിന് ശേഷമുള്ള അലോട്ടമെന്റ് വിശദാംശങ്ങൾ ബുധനാഴ്ച വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍