കേരളം

വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപിനെ ആഭ്യന്തരറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അധ്യാപകനായ ജി സന്ദീപ് പൊലീസ് കസ്റ്റഡിയിലിരിക്കെ മെയ് പത്തിന് പുലര്‍ച്ചെ ആശുപത്രി ജീവനക്കാരെയും പൊലീസിനെ അക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ടിരുന്നു. 

സംരക്ഷണാനൂകൂല്യത്തില്‍ സേവനത്തില്‍ തുടരുന്ന ജി സന്ദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും നടപടികളും  മാതൃക അധ്യാപകന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഇത്തരം പ്രവൃത്തി അധ്യാപകസമൂഹത്തിന് ആകെ തന്നെ അപമതിപ്പുണ്ടാക്കുന്നതിനാലും ഈ അധ്യാപകര്‍ സേവനത്തില്‍ തുടരുന്നത് അഭികാമ്യമല്ലെന്ന് വിലയിരുത്തകുയം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു