കേരളം

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടർ മെട്രോ; പ്രാരംഭ ചർച്ചകൾ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിക്ക് പിന്നാലെ വാട്ടർ മെട്രോ കൊല്ലത്തേക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാ​ഗമായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാരംഭ ചര്‍ച്ച നടത്തി. 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' പദ്ധതിയുടെ ഭാഗമായി കൊല്ലം കോർപ്പറേഷൻ വാട്ടർ മെട്രോ സാധ്യതകൾ സംബന്ധിച്ചു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വാട്ടർ ട്രാൻസ്പോർട്ട് ചീഫ് ജനറൽ മാനേജർ ഷാജി ജനാർദനൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി.ജോൺ എന്നിവർ അഷ്ടമുടി കായലിൽ പ്രാഥമിക സന്ദർശനം നടത്തി.

വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്. ആദ്യഘട്ടത്തിൽ മൺറോതുരുത്തിലേക്കും പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും. കൊച്ചി വാട്ടർ മെട്രോ വിജയമായതോടെയാണ് വാട്ടർ മെട്രോ പദ്ധതി കൊല്ലത്തേക്കും എത്തിക്കാൻ തീരുമാനിച്ചത്.  

പരിസ്ഥിതിസൗഹൃദ മാതൃകയിലാകും നിർമാണം. വാട്ടർ മെട്രോയോടൊപ്പം ടെര്‍മിനലുകള്‍, ബോട്ട് യാര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര്‍ കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തും. വാട്ടർമെട്രോ വരുന്നതോടെ ജില്ലയിലെ ഉൾനാടൻ ജല​ഗതാ​ഗതത്തിനും വിനോദസഞ്ചാരത്തിനും പുത്തനുണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി മുതല്‍ 12 മണിക്കൂര്‍; ഗതാഗതനിയന്ത്രണം

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ 'ഡിജിറ്റലായി'; തിങ്കളാഴ്ച മുതല്‍ സേവനം

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍