കേരളം

പെൺ സുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി; മ​ദ്യം നൽകി ബോധം കെടുത്തി സ്വർണ മാല മോഷ്ടിച്ചു, 1.19 ലക്ഷത്തിനു വിറ്റു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മാഹി: പെൺ സുഹൃത്തിനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചുവരുത്തി സ്വർണ മാല മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശിയായ പെൺ സുഹൃത്താണ് തട്ടിപ്പിനിരയായത്. വയനാട് മീനങ്ങാടി സ്വ​ദേശി മിർഷാദ് (44) ആണ് പിടിയിലായത്. മാഹി പൊലീസാണ് ഇയാളെ പിടികൂടിയത്. 

മധ്യവയസ്കയായ പെൺ സുഹൃത്തിനെ മാഹിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയാണ് മോഷണം. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം മാല മോഷ്ടിക്കുകയായിരുന്നു. കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാലയുമായി ഇയാൾ മുങ്ങി. ഈ മാല പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 1,19,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. 

സിഐ ബിഎം മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി