കേരളം

തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം; കാലില്‍ നായ കടിച്ചതിന് സമാനമായ പാടുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല:  പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

കുഞ്ഞിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കാലില്‍ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. 
പുഴയോരത്തോട് ചേര്‍ന്ന ചതുപ്പ് നിലത്തില്‍ നിന്നാണ് കമിഴ്ന്നു കിടക്കുന്ന അവസ്ഥയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)