കേരളം

കഥ ബോധ്യപ്പെടുത്തണം, ക്ഷേത്രങ്ങളിലെ സിനിമാ ഷൂട്ടൂങ്; നിരക്ക് വര്‍ധിപ്പിച്ച് ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളില്‍ വര്‍ധന വരുത്തി. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000 രൂപ ഈടാക്കും. സീരിയലുകള്‍ക്ക് 17,500 രൂപയും ഡോക്യുമെന്ററി ചിത്രീകരണത്തിന് 7,500 രൂപയും നല്‍കണം. സ്റ്റില്‍ കാമറ ഉപയോഗത്തിന് 350 രൂപയും വിഡിയോ ക്യാമറയ്ക്ക് 750 രൂപയുമാണ് നിരക്ക്.

ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഉപാധികളോടെയായിക്കും ചിത്രീകരണത്തിന് അനുമതി നല്‍കുക. അതേ സമയം വിവാഹം, ചോറൂണ്, തുലാഭാരം പോലെയുള്ള ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് ക്യാമറകള്‍ ഉപയോഗിക്കാനാകും. കൂടാതെ ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളില്‍ ചിത്രീകരിക്കുന്ന സീനുകളുടെ കഥാസാരം ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തുകയും വേണമെന്നും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപം, രാജ്ഭവനില്‍ പോകില്ല; വേണമെങ്കില്‍ തെരുവില്‍ കാണാമെന്നും മമത

കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകൾ; മൂന്നാം ഘട്ടത്തിലെ അന്തിമ കണക്കുകൾ

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു