കേരളം

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; ട്രെയിനിന്റെ ചവിട്ടുപടിയില്‍ നിന്ന് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുന്നതിനിടെ, മൂവാറ്റുപുഴയാറ്റില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. അതേസമയം, മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. 

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിലായിരുന്നു സംഭവം. മംഗലൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍നിന്ന് ഒരാള്‍ ആറ്റില്‍ വീണതായി റെയില്‍വേ അധികൃതര്‍ അറിയിക്കുകയായിരുന്നു.

വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തി രാത്രി 7.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അടിയൊഴുക്ക് കൂടുതലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും