കേരളം

പൊലീസുകാരെ ക്ലബ്ബില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍, നാലു പേര്‍ക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പൊലീസുകാരെ ക്ലബ്ബിനുള്ളില്‍ പൂട്ടിയിട്ട സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അന്‍വര്‍, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അവരെ റിമാന്‍ഡ് ചെയ്തു. അക്രമസംഘത്തിലുണ്ടായിരുന്ന നാലു പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. 

അത്താഴക്കുന്നില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രിയിലെ പതിവ് പെട്രോളിങ്ങിനിടെയാണ് സംഭവമുണ്ടായത്. ക്ലബ്ബില്‍ ഇരുന്ന് യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. എട്ടോളം പേരാണ് മദ്യപ സംഘത്തിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാക്കേറ്റമുണ്ടാവുകയായിരുന്നു. 

അതിനു പിന്നാലെയാണ് പൊലീസിനെ മര്‍ദിക്കുകയും പൂട്ടിയിടുകയും ചെയ്തത്. പൊലീസും യുവാക്കളും തമ്മിലുള്ള കയ്യേറ്റത്തിന്റെ വിഡിയോയും പുറത്തുവന്നു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ സി.എച്ച്.നസീബ്, സിപിഒ അനീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എസ്‌ഐ സി.എച്ച്.നസീബിന്റെ കൈയ്ക്കു സാരമായി പരുക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ