കേരളം

'മോശമായി സംസാരിച്ചു'; ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര വടക്കുംമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളിലേക്ക് മാറ്റി.

ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന്‍ മര്‍ദിച്ചെന്നാണ് പരാതി. ഓഗസ്റ്റ് 14-ന് ആണ് കുട്ടിക്ക് മര്‍ദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ര്‍ദനമേറ്റ കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ട്. വടികൊണ്ട് ശരീരമാകെ മര്‍ദിച്ചതായും, കുട്ടിയെ തല്ലുന്നത് കണ്ട മറ്റ് അധ്യാപകര്‍ പിടിച്ചുമാറ്റിയതുകൊണ്ടാണ് മകന്‍ രക്ഷപ്പെട്ടതെന്നും പിതാവ് പറഞ്ഞു. 

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ