കേരളം

ഇടുക്കിയില്‍ സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു

സമകാലിക മലയാളം ഡെസ്ക്

രാജകുമാരി: ഇടുക്കി ചെമ്മണ്ണാറില്‍ സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ അരുണിനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇടുപ്പിനാണ് കടിയേറ്റത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേര്‍ന്ന് നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കൂടാതെ ടൗണില്‍ നിന്നിരുന്ന 72 കാരനായ മോഹന്‍ ദാസിനും തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇയാളും നെടുങ്കണ്ടം ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ വച്ച് പതിനൊന്നുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം