കേരളം

കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാകുമോ? ശമ്പള പ്രതിസന്ധിയിൽ മന്ത്രിതല ചർച്ച ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുമായി ഇന്ന് മന്ത്രിതല ചര്‍ച്ച. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

ശമ്പള വിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ഓഗസ്റ്റ് 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെയാണ് ഇന്ന് മന്ത്രിതല യോഗം ചേരാന്‍ തീരുമാനിച്ചത്. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 16 ആയിട്ടും വിതരണം ചെയ്യാനായില്ലെന്നു മാത്രമല്ല ആദ്യഗഡു ശമ്പളം പോലും നൽകിയിട്ടില്ല. ജീവനക്കാര്‍ക്ക് ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ നടപടി ക്രമം പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയാല്‍ ആദ്യ ​ഗഡു ശമ്പള വിതരണം ഇന്ന് മുതല്‍ ആരംഭിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'മുഖത്ത് ഭാരം തോന്നും; ഭാഷയല്ല, മേക്കപ്പാണ് തെലുങ്കിലെ പ്രശ്നം': സംയുക്ത

50 വര്‍ഷങ്ങള്‍ക്ക് ശേഷം, കൊല്ലം-ചെങ്കോട്ട വഴി ചെന്നൈയിലേക്ക്; എസി സ്‌പെഷല്‍ ട്രെയിന്‍

ഉയരത്തില്‍ നിന്നു വെള്ളക്കുപ്പി തലയില്‍ വീണു; ജോക്കോവിചിന് പരിക്ക് (വീഡിയോ)

മറന്നുവെച്ച കോടാലി എടുക്കാന്‍ പോയ അമ്മിണിപാട്ടി എവിടെ?; വനത്തില്‍ ദിവസങ്ങളായി തിരച്ചില്‍- വീഡിയോ