കേരളം

കയര്‍, കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തെ കയര്‍,കശുവണ്ടി തൊഴിലാളികളുടെ ബോണസ് പ്രഖ്യാപിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.

കയര്‍ തൊഴിലാളികള്‍ക്ക് 2023ലെ ഓണം/ ക്രിസ്മസ് ഫൈനല്‍ ബോണസ് 30.34 % ആണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20% ബോണസും  10.34 ശതമാനം  ഇന്‍സെന്റീവും ഉള്‍പ്പെടെയാണിത്.കശുവണ്ടി തൊഴിലാളികള്‍ക്ക് ഓണം ബോണസായി 20 ശതമാനവും ഇന്‍സെന്റീവ് ആയി 10000 രൂപയും നല്‍കാനും തീരുമാനിച്ചു. 

യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ. കെ വാസുകി ഐഎഎസ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഐആര്‍കെ ശ്രീലാല്‍, വ്യവസായ ബന്ധസമിതിയിലെ തൊഴിലാളി - തൊഴിലുടമാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു