കേരളം

പ്രതിയുടെ 60000രൂപയുടെ മൗണ്ട് ബ്ലാങ്ക് പേന അടിച്ചുമാറ്റി; പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പ്രതിയുടെ പേന പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയ സംഭവത്തില്‍ തൃത്താല എസ്എച്ചഒ വിജയകുമാരനെതിരെ നടപടിക്ക് ശുപാര്‍ശ. ജില്ലാ പെലീസ് മേധാവിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. കാപ്പ കേസ് പ്രതിയായ  ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന പേനയാണിത്.

ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി തൃത്താല സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ