കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ ഗണപതി ഹോമം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : 'മിത്ത്' വിവാദത്തിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ ഗണപതി ഹോമം. ശബരിമല ഒഴികെ ദേവസ്വം ബോര്‍ഡിന്റെ 1,254 ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നിനും (ഓഗസ്റ്റ് 17), വിനായക ചതുര്‍ഥിക്കും (ഓഗസ്റ്റ് 20) വിശേഷാല്‍ ഗണപതി ഹോമം വിപുലമായി നടത്താനാണ് ബോര്‍ഡ് നിർദേശിച്ചത്. 

ദൈനംദിന ഗണപതി ഹോമം പതിവാണെങ്കിലും ബോര്‍ഡിന്റെ എല്ലാ ക്ഷേതങ്ങളിലും ഈ രണ്ടു ദിവസങ്ങളില്‍ നിര്‍ബന്ധമായും വിശേഷാല്‍ ഹോമം നടത്തണമെന്ന നിര്‍ദേശം ആദ്യമാണ്. ഹോമത്തിന് വ്യാപക പ്രചാരണം നല്‍കാന്‍ എല്ലാ ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാർക്കും അസിസ്റ്റന്റ്  ദേവസ്വം കമ്മിഷണര്‍മാർക്കും ബോര്‍ഡ് നിർദേശം നൽകിയിരുന്നു. 

ഹോമം സംബന്ധിച്ച് മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും ദേവസ്വം വിജിലന്‍സും ഇന്‍സ്പെക്ഷന്‍ വിഭാഗവും പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.  ഇപ്പോഴത്തെ വിവാദവുമായി വിശേഷാല്‍ ഹോമത്തിന് ബന്ധമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 26 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനിലൂടെ ബുക്കു ചെയ്യാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'