കേരളം

പൂപ്പൽ പിടിച്ച മീൻ, ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കൻ; കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനടക്കമാണ് പിടികൂടിയത്. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്. 

അഞ്ച് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാലിടത്ത് നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കഫേ മൈസണ്‍, ഫുഡ് വേ, ഹോട്ട് പോട്ട്, ബിനാലെ ഇന്റര്‍നാഷണല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം, പാകം ചെയ്ത് സൂക്ഷിച്ച പൊറോട്ട, ന്യൂഡില്‍സ്, ഫ്രൈഡ് റൈസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ കരി ഓയില്‍ പോലുള്ള വെളിച്ചെണ്ണയും ഉള്‍പ്പെടും. 

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി ബൈജൂ, എസ് എച്ച് ഐമാരായ സി ഹംസ, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്