കേരളം

കെ ഫോൺ; സർക്കാരിനു നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമർശം. ബെൽ കൺസോർഷ്യത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ. വ്യവസ്ഥകൾ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതിൽ സിഎജി സർക്കാരിനോടു വിശദീകരണം തേടി. 

2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവ​ഗണിച്ചാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്. 

1531 കോടിക്കാണ് ടെൻഡർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തൽ. ഇക്കാര്യത്തിലാണ് സിഎജി സർക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്. 

സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അ‍ഡ്വാൻസ് പലിശ കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ ബെല്ലിനു നൽകിയ കരാറിൽ പലിശ ഒഴിവാക്കിയിരുന്നു. 

പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോ​ഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വ്യവസ്ഥ. കെ ഫോണിന്റെ ടെൻഡറിൽ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ചു പറയുന്നില്ല. 

അ‍‍‍ഡ്വാൻസ് നൽകുന്നുണ്ടെങ്കിൽ നിലവിലെ എസ്ബിഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കാൻ കെഎസ്ഇബി ഫിനാൻസ് അഡ്വൈസർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ബെല്ലുമായുണ്ടാക്കിയ കരാർ പലിശരഹിതമായിരുന്നു. ഇതോടെ പലിശയിനത്തിൽ മാത്രം സർക്കാരിനു ലഭിക്കേണ്ട 36,35,57,844 കോടിയാണ് നഷ്ടമായതെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!