കേരളം

ലോഡ് ഷെഡിങ് വരുമോ?, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; വെള്ളിയാഴ്ച നിര്‍ണായകം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രശ്ന പരിഹാരത്തിന് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണോ, അതോ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നത് തുടര്‍ന്നാല്‍ മതിയോ എന്നതില്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് വിട്ടു. തീരുമാനം എടുക്കുന്നതിന് മുന്നോടിയായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 

ഇന്ന് ചേര്‍ന്ന ഉന്നതതലയോഗമാണ് വൈദ്യുതി പ്രതിസന്ധിയില്‍ തീരുമാനം മുഖ്യമന്ത്രി വിട്ടത്. നിലവില്‍ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിദിനം കെഎസ്ഇബിക്ക് പത്തുകോടിയില്‍പ്പരം രൂപയുടെ നഷ്ടമുണ്ട്. മഴ കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ തേടി ഉന്നതതലയോഗം ചേര്‍ന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണോ, അതോ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് തുടര്‍ന്നാല്‍ മതിയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടാന്‍ യോഗത്തില്‍ ധാരണയാവുകയായിരുന്നു.

ഓണവും പുതുപ്പള്ളി തെരഞ്ഞെടുപ്പും കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണവും സര്‍ചാര്‍ജും ഏര്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാനാണ് സാധ്യത. അതിനിടെ രണ്ടു കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഇന്ന് അവസാനിക്കും. കരാര്‍ നീട്ടിക്കിട്ടണമെന്ന കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍