കേരളം

സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റു മരിച്ചനിലയിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റു മരിച്ചു. 48 വയസ്സായിരുന്നു. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ്‌ മരിച്ചനിലയിൽ  കണ്ടെത്തുകയായിരുന്നു.

‘കലാമണ്ഡലം ഹൈദരാലി' സിനിമയുടെ സംവിധായകനാണ് കിരൺ ജി നാഥ്. കരുവാറ്റ സ്വദേശിയാണ്‌. പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലികഴിഞ്ഞ്‌ വൈകിട്ട്‌ വീട്ടിലെത്തിയപ്പോഴാണ്‌ കിരണിനെ പൊള്ളലേറ്റ്‌ മരിച്ചനിലയിൽ കണ്ടത്‌. 

കാർഷിക ഗ്രാമവികസന ബാങ്കിലെ ഭരണസമിതി അംഗങ്ങളായ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നു എന്നു കാണിച്ച് കിരണിന്റെ ഭാര്യ ജയലക്ഷ്മി 2022 മെയ് അഞ്ചിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന്‌ കിരണും കുടുംബവും ഭീഷണിയും സമ്മർദവും നേരിട്ടിരുന്നതായി സൂചനയുണ്ട്‌. 

ഈ സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുത്ത വ്യക്തിയുടെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സംഘം അടുത്തിടെ കിരണിനെ മർദിച്ചിരുന്നു. കിരണിനെതിരെ അക്രമികൾ പൊലീസിൽ പരാതി നൽകി കേസെടുപ്പിക്കുകയും ചെയ്തു. കേസുമൂലം വിദേശത്ത്‌ ജോലിക്ക്‌ അവസരം ലഭിച്ചെങ്കിലും കിരണിന് പോകാൻ സാധിച്ചിരുന്നില്ല. 

ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ആര്യാദേവിയാണ് ഏക മകൾ. കിരണിന്റെ മരണത്തിൽ ആലുവ ഈസ്റ്റ്‌ പൊലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും