കേരളം

റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തി വച്ചു; കണ്ണൂരിൽ രണ്ട് ആറാം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കല്ല് വച്ച് രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. സ്കൂളിൽ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുൻപാണ് വളപട്ടണം സ്വദേശികളായ രണ്ട് ആൺകുട്ടികൾ പാളത്തിൽ കല്ലുകൾ നിരത്തി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം.

ഈ ഭാ​ഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ പാളങ്ങളി‌ൽ പൊലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പൊലീസ് കുട്ടികളെ പിടികൂടിയത്. 

ആറാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇൻസ്പെക്ടർ എംടി ജേക്കബ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ