കേരളം

എങ്ങുമെത്താതെ ഓണക്കിറ്റ് വിതരണം, ഇതുവരെ നൽകിയത് 62,231 കിറ്റുകൾ; ഇന്നും നാളെയും റേഷൻകടകൾ പ്രവർത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണത്തിന് ഇനി രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ എങ്ങുമെത്താതെ സർക്കാരിന്റെ ഓണക്കിറ്റ് വിതരണം. 5,87,691 വരുന്ന ഉപഭോക്താക്കളിൽ പത്ത് ശതമാനം ആളുകൾക്ക് മാത്രമാണ് ഇതുവരെ കിറ്റ് നൽകിയത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ശ്രമം.

ഇന്നലെ വരെയുള്ള കണക്കെടുത്താൽ 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്. തൃശൂർ, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കിറ്റുകൾ വിതരണം ഏറ്റവും കുറവ്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പായസം മിക്സും മസാല പൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ മസാല പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിങ് പൂർത്തിയാക്കാനാണ് നിർദേശം.

ഓണക്കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇന്നും നാളെയും കിറ്റ് വിതരണം നടക്കുമെന്നും തീരുന്ന മുറയ്ക്ക് കിറ്റ് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണത്തിന് മുമ്പായി വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അവധി ദിനമായ ഇന്നും നാളെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്