കേരളം

ഇസ്രയേൽ അനുകൂല ഉപവാസം; നടൻ കൃഷ്ണകുമാറിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇസ്രായേലിനെ അനുകൂല ഉപവാസ സമരത്തിൽ പങ്കെടുത്തതിന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. 

തിരുവനന്തപുരം പാളയത്തുവച്ച് സിഇഎഫ്‌ഐ രൂപതയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. സിഇഎഫ്ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 15 ന് വൈകുന്നേരം 5.45-നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പരിപാടി നടന്നത്. 7.30 വരെ ഫൂട്പാത്തില്‍ ഉപവാസസമരം നടത്തുകയും ചെയ്തു. പൊലീസ് നടപടിയ്ക്കെതിരേ കൃഷ്ണകുമാര്‍ രംഗത്തെത്തി. പരിപാടിയ്ക്ക് മുന്‍കൂര്‍ അവനുവാദം വാങ്ങിയിട്ടുണ്ടെന്നും പത്തോളം പൊലീസുകാരുടെ സാന്നിധ്യത്തില്‍ നൂറോളം ആളുകള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ചടങ്ങിനെ പൊലീസ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്