കേരളം

സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കും, സമ്മര്‍ദത്തിനു വഴങ്ങില്ല; വിസി നിയമനങ്ങള്‍ക്കു നടപടി തുടങ്ങിയെന്ന് ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് എന്ത് ഉപദേശവും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഒരിക്കല്‍ മാത്രമാണ് താന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങിയതെന്ന്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. എജിയുടെ നിയമോപദേശം ഉണ്ടായിരുന്നതുകൊണ്ടാണ് അതു സംഭവിച്ചത്. അന്നു താന്‍ ചെയ്തത് തെറ്റായിരുന്നെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. എജിയുടെ നിയമോപദേശം ഇല്ലായിരുന്നുവെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ താന്‍ ചെറുത്തു തോല്‍പ്പിച്ചേനേ. നിയമപ്രശ്‌നങ്ങളില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ എജിയെ അല്ലാതെ ആരെയാണ് താന്‍ സമീപിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

സംസ്ഥാനത്തെ പല സര്‍വകലാശാലകളിലും വിസി പദവി ഒഴിഞ്ഞുകിടക്കുകയാണ്. ചിലയിടത്ത് ഒരു വര്‍ഷമായി വിസിയില്ല. സര്‍ക്കാരാണ് ഇതിനു കാരണം. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ക്കു സ്വതന്ത്രമായി ഇടപെടാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ നിയമന പ്രക്രിയയ്ക്കു താന്‍ തുടക്കമിട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതു പൂര്‍ത്തിയാക്കാന്‍ അല്‍പ്പ സമയം കൂടി എടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം