കേരളം

ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും വേര്‍പിരിഞ്ഞു; സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം അവസാനിപ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു.

പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. 2022 മേയ് 15ന് കിഴക്കമ്പലത്താണു സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് രണ്ടു പാര്‍ട്ടികള്‍ക്കും ആശയപരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്