കേരളം

അരുന്ധതി റോയിക്ക് പി ​ഗോവിന്ദപിള്ള ദേശീയ പുരസ്കാരം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാ​ഗ്മിയുമായ പി ​ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്. 

പിജിയുടെ 11ാം ചരമ വാർഷിക ദിനമായ ഈ മാസം 13നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാമാണ് പുരസ്കാരം നൽകുന്നത്. 

മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. നേരത്തെ പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, എൻ റാം എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി