കേരളം

കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു, മരണം മകളുടെ 41 ആം പിറന്നാളിന് ഒരു ദിവസത്തിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം കെ വിശ്വനാഥന്‍ അന്തരിച്ചു. സൗമ്യ കൊലപാതകക്കേസില്‍ നാല് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് പിതാവ് വിശ്വനാഥന്റെ മരണം. 

82 കാരനായ എം കെ വിശ്വനാഥന്‍ മകളുടെ 41-ാം ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷമാണ് മരിച്ചത്. ഹെഡ് ലൈന്‍സ് ടുഡേ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ (25) രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കവര്‍ച്ചക്കെത്തിയ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. 2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. മലപ്പുറം കുറ്റിപ്പുറം പേരശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍-മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. 

സെപ്തംബര്‍ 30 ന് മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോള്‍ മുതല്‍ വിശ്വനാഥന്റെയും ഭാര്യയുടേയും ജീവിതം മാറിമറിഞ്ഞു. പിന്നീട് 15 വര്‍ഷത്തോളം നീതിക്കുവേണ്ടിയുള്ള അലച്ചിലായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസമാണ് നാല് പ്രതികള്‍ കുറ്റക്കാരാണെന്നും നാല് പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും ഡല്‍ഹി സാകേത് കോടതി വിധിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി