കേരളം

ഇന്ന് കണ്ട കാല്‍പ്പാടുകളും കടുവയുടേത് തന്നെ, മയക്കുവെടി വെക്കാന്‍ തീരുമാനിച്ച് വനംവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. രാവിലെ പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. 

മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കി വനം വകുപ്പ്. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നും ഉത്തരവിറക്കാതെ ബോഡി ഏറ്റുവാങ്ങില്ലെന്നും ആവശ്യപ്പെട്ട് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. 

ഇന്നലെ രാവിലെ 11 മണിക്ക് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് കടിച്ചുകീറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മരണത്തിന് കാരണമായതിനാല്‍ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ജോസ് കെ മാണിയും പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല