കേരളം

ഏകീകൃത കുര്‍ബാന; മാര്‍പ്പാപ്പയ്ക്ക് തെറ്റ് പറ്റിയെന്നത് തെറ്റായ പ്രചാരണമെന്ന് സിറോ മലബാര്‍ സഭ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പ്പാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണമെന്ന് സിറോ മലബാര്‍ സഭ. വിമത സൈനികരും ജസ്റ്റിസ് കുര്യന്‍ ജോസഫും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിറോ മലബാര്‍ സഭ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാര്‍പ്പാപ്പക്ക് കൃത്യമായ ധാരണയുണ്ടെന്നും സഭ പറയുന്നു.

ഏകീകൃത കുര്‍ബാന നടത്തണമെന്ന് മാര്‍പ്പാപ്പ വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. എന്നാല്‍ മാര്‍പ്പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെടെ ഒരു വിഭാഗം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിറോ മലബാര്‍ സഭ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് രണ്ട് കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണ രീതിയില്‍ വീഡിയോ സന്ദേശത്തിലൂടെ മാര്‍പ്പാപ്പ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. തെറ്റായ പ്രചാരണം മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണെന്നും സിറോ മലബാര്‍ സഭയുടെ പ്രസ്താവനയില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം