കേരളം

ക്ലിനിക്ക് പൂട്ടി, ഫോൺ സ്യുച്ച് ഓഫ്; ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നു ഹർജിയിൽ ആരോപിക്കുന്നു. ‌

ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർഥി ആയിരിക്കെയാണ് അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയാത്. മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതോടെയാണ് വിഷയം നിയമ പ്രശ്നത്തിലേക്ക് നീണ്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍